മധുരസ്മരണകള്‍
=========================
ബാല്യകാലം നീയെനിക്ക്
തിരികേ തരുമെങ്കില്‍
ഞാന്‍നിനക്ക് നല്കിടാം
ഒരായുസ്സു മുഴുവന്‍....!
ചൊവ്വാദോഷം തീണ്ടിയ
ജന്മാന്തരങ്ങള്‍ ഏറ്റുപാടിയ
അപശ്രുതി ഗീതങ്ങളെ
നവതാളത്തില്‍ പാടിയുണര്‍ത്താം
കാലമാം യവനികയ്ക്കുള്ളില്‍
തെളിയാതെ തെളിയുന്നൂ
ആരോ വരച്ചിട്ട , ബാല്യത്തിന്‍
നിറച്ചാര്‍ത്തുകള്‍....!
വേനലുംവര്‍ഷവും പിന്നെയുംവരും
ഹേമന്തവും വസന്തവും
ഇരുകാലങ്ങള്‍ പങ്കുവെക്കും
പുതുപുലരിയില്‍ പുതുനാമ്പുകളായി
കാലമേ നീയെനിക്കെന്‍റെ ബാല്യം
തിരികേതരുമോ ,മധുരസ്മരണകള്‍ പതിഞ്ഞ
പിന്നിട്ട വഴികളിലൂടെ
തിരികേ നടക്കാന്‍....!!!

No comments:
Post a Comment