കഥ കവിത ലേഖനം വിവരണം

26/10/2014

പ്രേമലേഖനം

പ്രേമലേഖനം



ആദ്യം ,
നിന്‍ വാക്കുകള്‍ ,
തേന്‍നിലാവു പോലെ .
നിന്‍ പുഞ്ചിരി ,
പാല്‍തിരമാല പോല .
നിന്‍ അധരങ്ങള്‍ ,
സന്ധ്യാ ശോണിമ പോലെ .
നിന്‍ നയനങ്ങള്‍ ,
സൂര്യനെ പോലെ .
നിന്‍ വദനങ്ങള്‍ ,
പളുങ്കു പോലെ .
നിന്‍ മുടിയിഴകള്‍ ,
വിടര്‍ന്നുനിന്ന മയില്‍പ്പീലി പോലെ .
നിന്‍ ചലനങ്ങള്‍ ,
കുളിര്‍തെന്നല്‍ പോലെ .
നിന്‍ സാമീപ്യം ,
മധുമഴ പോലെ .

പിന്നെ ,
നിന്‍ നിഴല്‍ ,
ഭയമുളവാക്കും അസ്ഥികൂടം..!
നിന്‍ അധരങ്ങള്‍ ,
ചോരക്കറയുടെ ഭംഗി .
നിന്‍ നയനങ്ങള്‍ ,
മേഘം മൂടിയ ശോഭ .
നിന്‍ പുഞ്ചിരി ,
പ്രേതഭവനത്തിലെ മൂകത .
നിന്‍ വാക്കുകള്‍ ,
വിഷം പുരട്ടിയ അസ്ത്രം .
നിന്‍ വദനങ്ങള്‍ ,
കോലം കെട്ടിയയരങ്ങ് .
നിന്‍ കാര്‍ക്കൂന്തല്‍ ,
ജടകുത്തിയ മാറാപ്പ് .
നിന്‍ ചലനങ്ങള്‍ ,
പൂരപ്പറമ്പിലെ കോമരം .
നിന്‍ സാമീപ്യം ,
ചുടലപ്പറമ്പിലെ തീകനല്‍...!



പ്രേമലേഖനം

23/10/2014

അടയാളങ്ങള്‍

                   അടയാളങ്ങള്‍



അടയാളങ്ങള്‍ ,
ചില ഓര്‍മ്മപ്പെടുത്തലുകളാണ്
ഓര്‍മ്മത്തെറ്റുകളായി വരുന്ന
അടയാളങ്ങള്‍ കാലത്തിന്‍റെ ശേഷിപ്പ്

ഇന്നലെയില്‍നിന്നും ഇന്നിലേക്കും
ഇന്നില്‍നിന്നും നാളെയിലേക്കുമുള്ള ദൂരം
പിന്നിട്ട വഴികളില്‍ കാണാം

ശേഷിപ്പുകള്‍ കൂട്ടിവെച്ചു
നാം പടുത്തുയര്‍ത്തിയ ജീവിത
സ്വപ്‌നങ്ങള്‍ , നിറക്കാഴ്ച്ചകള്‍ ,
വഴിതെറ്റുന്നൂ അടയാളമില്ലാതെ...!

ദൂരമിനിയുമൊരുപാടുണ്ട് ,
ജീവിതമാം കവലയില്‍ വഴികളുണ്ടനവതി
വഴിപിഴച്ചുപോകുമീ യാത്രയില്‍
അടയാളങ്ങള്‍ ശ്രദ്ധിപ്പതില്ലങ്കില്‍

09/10/2014

ഓ ഗാസ....!

കവിത
======


നീയൊരു തേങ്ങലല്ല ,
വാപിളര്‍ന്നൊരു കരച്ചിലുമല്ല
രക്തം കൊണ്ട് കഴുകിത്തുടുത്ത നിന്‍വദനം ,
പനിനീരിന്‍ പരിശുദ്ധമല്ലോ
കണ്ണീരില്ല നിനക്കായിയെന്നില്‍ ,
എന്നേ പെയ്തൊഴിഞ്ഞ-
തൊക്കെയും
ശവമായി നീ തീരുമെന്നറിയാം ,
ഒരുപുഷ്പം ബാക്കിവെക്കാം
നിന്‍ കല്ലറയ്ക്ക് മീതെ...!
എങ്കിലും തളരരുത് നീ
അവസാന ശ്വാസം തീരുവോളം
എന്‍ ഹൃദയം തരാം
എന്‍റെ പ്രാര്‍ത്ഥനകളും...

ചെറുകഥ

അതാണ്‌ കാര്യം...




വീട്ടില്‍ അമ്മയും മകളും തമ്മില്‍ ചെറിയൊരു വാക്കേറ്റമുണ്ടായി
അമ്മ പറഞ്ഞു :
" നീ പോത്തിനെ പോലെ വളര്‍ന്നില്ലേ...! "

മകള്‍ക്ക് അരിശം വന്നു ,
മകള്‍ പറഞ്ഞു :
" i.o.n.a.k.t.q....! "
അമ്മ മകളെയൊന്ന്‍ തുറിച്ചു നോക്കി ,
എന്നിട്ട് കനത്തശബ്ദത്തില്‍ ചോദിച്ചു :

" അതാണോ കാര്യം...? "

"ആ.. അതു തന്നെയാണ് കാര്യം.." മകളും തിരിച്ചടിച്ചു.
എന്താണ് മകള്‍ അമ്മയോട് പറഞ്ഞത്...?

കവിത

ശുക്ലം

-----------


ഞാനെഴുതിയ കവിതകള്‍ക്ക് ,
ശുക്ലത്തിന്റെ ഗന്ധമുണ്ടായിരുന്നു
ഞാന്‍ തീര്‍ത്ത കഥാപാത്രങ്ങളോ ,
കാമവെറിയന്മാര്‍...!

മണ്ണിനുമീതെ മണ്ണായിത്തീരുമീ
ജലകണിക ,വീണ്ടും ജീവനായി
തളിര്‍ത്തിടും മഴനൂലായി..

നാമ്പുപൊട്ടിയ ആത്മാവില്‍ ,
പിന്നെയും , മജ്ജയായും മാംസമായും
ചാലിട്ടൊഴുകുന്നൂ
നവവീഥികള്‍ തേടി...!!

ഹൃദയം കണ്ണിനോട് പറയുന്നത്...

ഹൃദയം കണ്ണിനോട് പറയുന്നത്...



നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ,
എന്നേ ഹൃദയം പൊട്ടിമരിച്ചേനെ...!

പൊട്ടിയ ധമനികളില്‍
നിന്നൊഴുകും നിണം കൊണ്ട്
ഞാന്‍ തീര്‍ക്കും നാളെയുടെ
അസ്ഥിമാടങ്ങള്‍...!

പുകില്‍പ്പെറ്റ ചരിതങ്ങള്‍
വഴിമാറി സഞ്ചരിക്കുമീ
നിണം കറുപ്പിച്ച കാല്‍പ്പാടുകള്‍ ,
എരിയുന്ന മണല്‍ത്തരികള്‍...!

08/10/2014

മടക്കയാത്ര

മടക്കയാത്ര

-------------------------



പിന്നിട്ട വഴികളേ ,
നിങ്ങള്‍ക്ക് മംഗളം...!
തുടരുമീഗമനത്തിലിനിയൊരു
മടക്കമില്ല , തിരികേ .

വെള്ളിവെളിച്ചം വീണുടയുമീ
നറുനിലാവിലെ നാട്ടുവഴികളെ ,
നിഴലുകളെ...
പുല്‍പ്പടര്‍പ്പിലെ പൂക്കളേ
ശലഭങ്ങളേ മംഗളം...!

ആരെയോ കാത്തിരുന്നു ചിതലെടുത്തു
മൃത്യുവെപുല്കിയ,യാലിന്‍ ചുവട്ടിലെ
നിരാശതന്‍ കിനാക്കളേ ,
ഇനിവന്നീടുകയില്ലയീവഴികളില്‍
പുതുപുലരിയുടെ ശോണിമ...!

ഒക്കെയുമൊരു പാഴ്ക്കിനാവ്...!
അറിഞ്ഞതില്ലതിന്‍ പൊരുള്‍
ജീവിതമെന്ന നിത്യസത്യം
അടര്‍ന്നു വീഴും നേരമത്രേയും...

07/10/2014

ഒറ്റപ്പേരില്‍ അറിയപ്പെടാത്തത്...!

ഉറക്കം

=========

ഉറക്കം സുഖമുള്ളനുഭൂതിയെന്ന്‍
നാട്ടിലുള്ള ഭാര്യ ,
ആ അനുഭൂതി എന്തെന്ന്‍
പ്രവാസിയായ ഭര്‍ത്താവ്


ബാല്യം

=========

കടലാസുതോണികള്‍....
കുപ്പിവളപ്പൊട്ടുകള്‍...
മയില്‍പ്പീലിത്തുണ്ടുകള്‍...!

മരംകൊത്തി

=================

കൊത്തിക്കൊത്തി
ചുണ്ടുമുറിഞ്ഞ മരംകൊത്തി ,
മനുഷ്യന്‍റെ കുത്ത്കണ്ടു ഞെട്ടി..!

മീശയുടെ കളി

====================

മീശവെച്ചാല്‍ വീരപ്പനാകുമെങ്കില്‍ ,
മീശയില്ലാത്തവാന്‍ ഷാരോണുമായാല്‍
ലോകത്തിന്‍റെ ഗതിയെന്ത്...?

മധുരസ്മരണകള്‍

മധുരസ്മരണകള്‍

=========================


ബാല്യകാലം നീയെനിക്ക്
തിരികേ തരുമെങ്കില്‍
ഞാന്‍നിനക്ക് നല്കിടാം
ഒരായുസ്സു മുഴുവന്‍....!

ചൊവ്വാദോഷം തീണ്ടിയ
ജന്മാന്തരങ്ങള്‍ ഏറ്റുപാടിയ
അപശ്രുതി ഗീതങ്ങളെ
നവതാളത്തില്‍ പാടിയുണര്‍ത്താം

കാലമാം യവനികയ്ക്കുള്ളില്‍
തെളിയാതെ തെളിയുന്നൂ
ആരോ വരച്ചിട്ട , ബാല്യത്തിന്‍
നിറച്ചാര്‍ത്തുകള്‍....!

വേനലുംവര്‍ഷവും പിന്നെയുംവരും
ഹേമന്തവും വസന്തവും
ഇരുകാലങ്ങള്‍ പങ്കുവെക്കും
പുതുപുലരിയില്‍ പുതുനാമ്പുകളായി

കാലമേ നീയെനിക്കെന്‍റെ ബാല്യം
തിരികേതരുമോ ,മധുരസ്മരണകള്‍ പതിഞ്ഞ
പിന്നിട്ട വഴികളിലൂടെ
തിരികേ നടക്കാന്‍....!!!

കാര്‍മേഘം

മഴ,

മേഘത്തിനുള്ളിലൊളിപ്പിച്ചു

ഒരു

സാഗരം 

06/10/2014

ചെരുപ്പ്

                                 ചെരുപ്പ്

                                                 ============

                                                     കവിത



നീയൊരു പുതിയ ചെരുപ്പ്
വാങ്ങിയതെപ്പോള്‍...?
തേഞ്ഞുപോയ ചെരുപ്പില്‍
നിന്‍ പാദം പതിഞ്ഞപ്പോള്‍...!

നീ ആദ്യമായി ഭയപ്പെടാന്‍
തുടങ്ങിയതെപ്പോള്‍...?
കാലക്രമേണ ആ ചെരുപ്പിലും
നിന്‍ പാദം തെളിയാന്‍ തുടങ്ങിയപ്പോള്‍...!

പിന്നീട് നീ നടന്നു തീര്‍ത്ത
വഴികളിലൂടെ തിരികേ നടന്നതെന്തിന്..?
കറുപ്പില്‍ നിന്നും വെളുപ്പിലേക്ക്
നിന്‍റെ ചെരുപ്പ് നിറംമാറിയപ്പോള്‍...!

പതുക്കെപ്പതുക്കെ ആ ചെരുപ്പ്
നീ ഉപേക്ഷിച്ചതെന്തിനു...?
തേഞ്ഞ ചെരുപ്പില്‍, നിന്നായുസ്സിന്‍
ദൈര്‍ഘ്യം കുറഞ്ഞതുകൊണ്ടോ...!